വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ കോച്ചായി തുടര്‍ന്നേയ്ക്കും
ലണ്ടന്‍: അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ പരിശീലകനായുള്ള കലാവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാംപ്യന്‍സ് ലീഗ് കഴിഞ്ഞാലുടന്‍ പുതിയ പരിശീലകനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബി.സി.സി.ഐ തത്കാലം പിന്‍വാങ്ങിയതായാണ് സൂചന. ചാംപ്യന്‍സ് ട്രോഫി തീര്‍ന്നാലുടന്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലും കുംബ്ലെ കോച്ചായി തുടരും. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണനും അടങ്ങിയ ഉപദേശക സമിതി കുംബ്ലെയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബി.സി.സി.ഐ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഉപദേശക സമിതി കഴിഞ്ഞ ദിവസം ലണ്ടനില്‍ വച്ച് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് അവര്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം കുബ്ലെ വിഷയത്തില്‍ സമയം നീട്ടിക്കിട്ടണമെന്നതായിരുന്നു. കുബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചാരണം ശക്തമായതിനാല്‍ ഇരുവരുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തണമെന്ന തീരുമാനവും സമിതി മുന്നോട്ട് വച്ചിരുന്നു.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് ദൈര്‍ഘ്യം കുറവായതിനാല്‍ കുബ്ലെ തന്നെ കോച്ചായി ടീമിനൊപ്പം ചേരും. കുംബ്ലെയെ അപമാനിച്ച് ഇറക്കി വിടുന്ന പ്രതീതി ഉയര്‍ത്താതെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളാന്‍ ശ്രമിക്കുന്നത്. കോഹ്‌ലിയോട് കുറച്ച് ദിവസത്തേക്ക് കൂടി ക്ഷമിക്കാന്‍ ആവശ്യപ്പെട്ടതായും ഒരു ബി.സി.സി.ഐ അംഗം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."