ഓട്ടുപാറയിലെ കാനശുചീകരണം പാതിവഴിയില്‍
വടക്കാഞ്ചേരി: നഗരസഭ ഓട്ടുപാറ നഗരത്തില്‍ നടത്തിയ കാനശുചീകരണം മേഖലയിലെ വ്യാപാരികള്‍ക്ക് സമ്മാനിച്ചത് ദുരിതം. ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയ കാനക്ക് മുകളിലെ സ്ലാബുകള്‍ തിരിച്ച് സ്ഥാപിക്കാത്തത് മൂലം നഗരത്തില്‍ വലിയ ദുരന്തമാണുള്ളത്.
ആഴമുള്ള കാനയുടെ പല സ്ഥലത്തും ഇപ്പോള്‍ സ്ലാബില്ലാത്ത സ്ഥിതിയാണ്. കാനയിലേക്ക് ഒലിച്ചെത്തുന്ന വെള്ളം ഇവിടെ കെട്ടികിടക്കുന്നത് മൂലം മേഖല ദുര്‍ഗന്ധപൂരിതമാണ്. ജനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടേയും മുന്‍വശത്തെ സ്ലാബുകള്‍ കാണാതായ അവസ്ഥയിലാണ്.
ഇതിന് പുറമെയാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വന്‍തോതില്‍ വെള്ളം പാഴാകുന്നത്. ഇത് ഇല്ലാതാക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്. വികസനത്തിന്റെ പേരില്‍ ജനങ്ങളെ ഇങ്ങനെ ദുരിതത്തിലാക്കരുതെന്നാണ് വ്യാപാരികളും, നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."