റാഷിദ് ഖാന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്‍
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനായതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കി അഫ്ഗാനിസ്ഥാന് യുവ ക്രിക്കറ്റര്‍ റാഷിദ് ഖാന്. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനുശേഷമാണ് ഇരുപതുകാരനായ റാഷിദ് ഖാനെ ടീമിന്റെ ക്യാപ്റ്റനാക്കിയത്.
ബംഗ്ലാദേശിനെതിരേ ഒരു ടെസ്റ്റ് മാത്രമാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ചിറ്റഗോങില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റാഷിദ് ഖാന് ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി കളിക്കളത്തിലിറങ്ങിയതോടെ 15 വര്‍ഷത്തെ റെക്കോര്‍ഡാണ് റാഷിദ് പഴങ്കഥയാക്കിയത്. മുന്‍ സിംബാബ്വേ ക്യാപ്റ്റനായിരുന്ന തദേന്തു തായ്ബിവിന്റെ പേരിലായിരുന്നു ഇതുവരെ പ്രായംകുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ്.
2004 മെയില്‍ ക്യാപ്റ്റനായി അരങ്ങേറുമ്പോള്‍ തായ്ബുവിന് 20 വര്‍ഷവും 358 ദിവസവും പ്രായമായിരുന്നു. അന്ന് 42 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡാണ് തായ്ബു തിരുത്തിയത്. 21ാം വയസില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് തായ്ബു തിരുത്തി. റാഷിദ് മറ്റൊരു റെക്കോര്‍ഡും തന്റെ പേരിലാക്കി. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായിരുന്നു റാഷിദ്. ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അന്ന് റാഷിദ് ക്യാപ്റ്റനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."