HOME
DETAILS

വിസി നിയമനം; അധികാരം ഗവര്‍ണര്‍ക്ക് 

  
January 07, 2025 | 4:13 AM

Appointment of VC Power to the Governor

ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക്  അധികാരം കൂടുതല്‍ നല്‍കുന്ന നിയമ പരിഷ്‌കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാന്‍സലര്‍മാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയിരിക്കുന്നത്.

കരടില്‍ പറയുന്നത് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാന്‍സലര്‍ ആയിരിക്കുമെന്നാണ്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍ ഫലത്തില്‍ വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും ചെയ്യും. 2018ലെ യുജിസി വിജ്ഞാപനത്തില്‍ വിസി നിയമനാധികാരം ആര്‍ക്കാണെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. ഇത് തര്‍ക്കത്തിനും കേസുകള്‍ക്കും കാരണമായിരിക്കുമ്പോഴാണ് യുജിസിയുടെ പരിഷ്‌കാരങ്ങള്‍.


കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളാകും സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആവുക. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാനും നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്നു കമ്മിറ്റി നിര്‍ദേശിക്കുന്ന 3, 5 പേരില്‍ നിന്നു ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍ നിയമനത്തിനും അനുമതിയുണ്ട്.

സര്‍വകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവര്‍ണര്‍- സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിനു വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുന്നതുമാണ്.

 

 

The University Grants Commission (UGC) has issued a draft notification introducing a reform that grants the Chancellor greater authority in the appointment of university Vice-Chancellors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  3 days ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  3 days ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  3 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  3 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  3 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  3 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  3 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  3 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  3 days ago