HOME
DETAILS

കണ്ണപുരം റിജിത്ത് വധക്കേസ്: 9 ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
Web Desk
January 07 2025 | 05:01 AM

rijith-shankaran-murder-case-verdict-life-imprisonmen-for-nine-rss-workers

കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ ജോസാണ് ശിക്ഷ വിധിച്ചത്. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിക്കുന്നത്.

വിവി സുധാകരന്‍, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രന്‍, ഐവി അനില്‍, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.

പ്രതികള്‍ കൊലപാതകം, വധശ്രമം എന്നിവയില്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

2005 ഒക്ടോബര്‍ 3നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ കണ്ണപുരത്തെ സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റിജിത്തിനെ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകരായ നികേഷ്, വിമല്‍, വികാസ് എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  a day ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  a day ago
No Image

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

Kerala
  •  a day ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  a day ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  a day ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  2 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  2 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  2 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  2 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  2 days ago