HOME
DETAILS

പാണക്കാട്ടെത്തി അന്‍വര്‍; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി, രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതികരണം

  
Web Desk
January 07, 2025 | 7:45 AM

pv-anvar-mla-met-panakkad-sadiq-ali-shihab-thangal

മലപ്പുറം: യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി അന്‍വര്‍ എം.എല്‍.എ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. 

ചൊവ്വാഴ്ച്ച സാധാരണഗതിയില്‍ പാണക്കാട് സന്ദര്‍ശകര്‍ എത്തുന്ന ദിവസമാണ്. പിവി അന്‍വറും തന്നെ കാണാന്‍ പാണക്കാട് എത്തിയതാണ്. ചായ കുടിച്ച് അന്‍വര്‍ മടങ്ങുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. യുഡിഎഫിലേക്കെന്ന വാദത്തില്‍ മുന്നണി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും. വന നിയമത്തിന്റെ ബുദ്ധിമുട്ട് നിരവധി ഇടങ്ങളില്‍ ഉണ്ട്. പുതിയ വന നിയമഭേദഗതി സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാകേണ്ടത്. അതിലെ സങ്കീര്‍ണതകള്‍ പരിഹരിക്കേണ്ടതുണ്ട്. വനമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, യു.ഡി.എഫുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് എത്തിയത്. യു.ഡി.എഫുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് തങ്ങളുമായി ചര്‍ച്ച നടത്തിയത്. അടുത്തതായി പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളെയും ഘടകകക്ഷികളേയും കാണും. ഇതേ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  12 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  12 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  12 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  12 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  12 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  12 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  12 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  12 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  12 days ago