HOME
DETAILS

ഷാര്‍ജയിലെ അല്‍ വാഹയില്‍ മസ്ജിദ് സയ്യിദ ഖദീജ തുറന്നു

  
January 07, 2025 | 5:43 AM

Masjid Sayyida Khadija opened in Al Waha Sharjah

ഷാര്‍ജ: അല്‍ ദൈദ് റോഡിലെ അല്‍റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അല്‍വാഹ പ്രദേശത്ത് പുതിയ പള്ളി തുറന്നു. മസ്ജിദ് സയ്യിദ ഖദീജ എന്നാണ് പുതിയ പള്ളിയുടെ പേര്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിങ്കളാഴ്ച പള്ളി ഉദ്ഘാടനം ചെയ്തു.

സയ്യിദ ഖദീജ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച സ്മാരക ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ഫാത്തിമിഡ് വാസ്തുവിദ്യാ ശൈലിയില്‍ ആധുനിക ഘടകങ്ങള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ച ഈ പള്ളിയുടെ ആകെ വിസ്തീര്‍ണ്ണം 49,383 ചതുരശ്ര മീറ്ററാണ്. പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ 1,400 പുരുഷന്‍മാരെയും പുറത്തെ പോര്‍ട്ടിക്കോയില്‍ 1,325 വിശ്വാസികളെയും സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലത്ത് 140 സ്ത്രീകളെയും ഉള്‍ക്കൊള്ളാന്‍ പള്ളിക്ക് കഴിയും.

ഒരു ലൈബ്രറി, വുദു ചെയ്യുന്ന സ്ഥലങ്ങള്‍, വിശ്രമമുറികള്‍, 592 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഇമാമിന്റെയും മുഅസ്സിന്റെയും വസതികള്‍ എന്നിവയാണ് പള്ളിയിലെ സൗകര്യങ്ങള്‍.

10 മീറ്റര്‍ വ്യാസമുള്ള ഒരു മധ്യ താഴികക്കുടവും 4.5 മീറ്റര്‍ വ്യാസമുള്ള രണ്ട് ചെറിയ താഴികക്കുടങ്ങളും 40 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങളും ഈ പള്ളിയുടെ സവിശേഷതയാണ്. ആധുനിക പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളി ഊര്‍ജ്ജജല സംരക്ഷണ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  2 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  2 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  2 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  2 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  2 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  2 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  2 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago