HOME
DETAILS

കലൂര്‍ സ്റ്റേഡിയം അപകടം: ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവെന്റ്‌സ് ഉടമ ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

  
January 07, 2025 | 7:07 AM

oscar-events-owner-janeesh-arrested-uma-thomas-accident

കൊച്ചി: സുരക്ഷയൊരുക്കാതെ ഉയരത്തില്‍ കെട്ടിയ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരുക്കേല്‍ക്കാനിടയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകരായ ഓസ്‌കാര്‍ ഇവെന്റ് മാനേജ്‌മെന്റ് ഉടമ പി.എസ് ജനീഷിനെയാണ് പാലാരിവട്ടം പൊലിസ് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. 

തൃശ്ശൂരില്‍ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. 

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പൊലിസിനു മുമ്പാകെ കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ജനീഷ് ഹാജരായിരുന്നില്ല. കേസില്‍ ഒന്നാം പ്രതിയായ നിഗോഷ് കുമാര്‍ കോടതിയുടെ നിര്‍ദ്ദേശം പാലിച്ച് പൊലിസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. 

ഇന്ന് രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുന്‍പാണ് ജനീഷിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 

അതേസമയം, നിഗോഷ് കുമാര്‍, മൃദംഗവിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സ്റ്റേഡിയം ബുക് ചെയ്ത കെകെ പ്രൊഡക്ഷന്‍സ് ഉടമ എം.ടി.കൃഷ്ണകുമാര്‍, അപകടത്തിന് ഇടയാക്കിയ താല്‍ക്കാലികവേദി നിര്‍മിച്ച വി.ബെന്നി തുടങ്ങിയവര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍: കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം ശമ്പളം 2.35 ലക്ഷം രൂപയാക്കി; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  a day ago
No Image

വിമാന ടിക്കറ്റ് റദ്ദാക്കാം, വിമാനക്കമ്പനികളുടെ അഭിപ്രായത്തിനുശേഷം തീരുമാനം; പ്രവാസികൾക്ക് അനുഗ്രഹമാകും

Kerala
  •  a day ago
No Image

മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ

International
  •  a day ago
No Image

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്

Kerala
  •  a day ago
No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  a day ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  a day ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  a day ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  a day ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  a day ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  a day ago