HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക് തകരാര്‍ ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

  
January 07 2025 | 10:01 AM

ksrtc-bus-has-no-break-failure-says-mvd-officers-on-pullupara-accident

മുണ്ടക്കയം: പുല്ലുപാറയില്‍ കൊക്കയിലേക്ക് മറിഞ്ഞ കെ.എസ്.ആര്‍.ടി.സി ബസില്‍ മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാര്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിച്ചാല്‍ മാത്രമേ സ്ഥിരീകരണം ലഭിക്കൂ. 

വാഹനത്തില്‍ സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ് ഉള്‍പ്പെടെയുണ്ട്. അവ പ്രവര്‍ത്തനയോഗ്യമാണോ എന്നതു നിലവിലെ സാഹചര്യത്തില്‍ അറിയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധനകള്‍ വേണമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 

അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ മുമ്പായി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവര്‍ രാജീവ് വിളിച്ചുപറഞ്ഞിരുന്നു. ഉണര്‍ന്നിരുന്നവര്‍ അത് കേള്‍ക്കുകയും കമ്പികളില്‍ മുറുകെപ്പിടിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഡ്രൈവര്‍ സീറ്റിന് അടുത്തിരുന്ന യാത്രക്കാരന്റെ സഹായത്തോടുകൂടി ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

റോഡിന്റെ ഇടതുവശത്തെ തിട്ടയിലിടിച്ച് ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബസ് 30 അടി താഴ്ചയില്‍ റബര്‍ മരത്തില്‍ തങ്ങിനില്‍ക്കുകയായിരുന്നു. കൊക്കയ്ക്ക് ആയിരം അടിയോളം താഴ്ചയുണ്ട്. ശബ്ദംകേട്ട് നാട്ടുകാരെത്തിയെങ്കിലും വൈദ്യുതിലൈന്‍ ബസില്‍ വീണ് കിടന്നതിനാല്‍ ഇവര്‍ക്ക് താഴേക്ക് ഇറങ്ങാനായില്ല. തുടര്‍ന്ന് പൊലിസും പീരുമേട് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ബസ് വടം ഉപയോഗിച്ച് കെട്ടിനിര്‍ത്തിയ ശേഷം കുടുങ്ങിയവരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് മുണ്ടക്കയത്തെയും പാലായിലെയും സ്വകാര്യ ആശുപത്രികളിലെത്തിക്കുകയായിരുന്നു. 

മാവേലിക്കര പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതില്‍ മോഹനന്‍ നായരുടെ ഭാര്യ രമ (62), തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തില്‍ സംഗീത് (42), മറ്റം വടക്ക് കാര്‍ത്തിക വീട്ടില്‍ അരുണ്‍ ഹരി (37), ബുദ്ധ ജങ്ഷന് സമീപം കൊറ്റാര്‍കാവ് കൗസ്തുഭത്തില്‍ ബിന്ദു ഉണ്ണിത്താന്‍ (54) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 6.10നാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മാവേലിക്കര ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്രാ ബസ് തഞ്ചാവൂരിലേക്ക് പുറപ്പെട്ടത്. 34 യാത്രികരും മൂന്ന് ജീവനക്കാരുമടക്കം 37 പേരാണ് ബസിലുണ്ടായിരുന്നത്. തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും കമ്പത്തും സന്ദര്‍ശനം നടത്തിയ സംഘം പുലര്‍ച്ചെ കുമളിയില്‍ എത്തി. തുടര്‍ന്ന് കൊട്ടാരക്കര ഡിണ്ടുക്കല്‍ ദേശീയപാതയില്‍ കടുവാപ്പാറ വളവില്‍ എത്തിയപ്പോള്‍ ബസ് നിയന്ത്രണംവിടുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ രാജീവിന് സാരമായ പരുക്കേറ്റിട്ടുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  5 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  5 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  5 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  5 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  5 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  5 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  5 days ago