HOME
DETAILS

സഊദിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം കുടുബത്തിലെ നാല് പേർക്ക് ദാരുണ മരണം

  
Salam
January 07 2025 | 07:01 AM

Four members of a family including children died tragically in a house fire in Saudi Arabia

റിയാദ്: തണുപ്പകറ്റാൻ മുറിയിൽ ഉപയോഗിച്ച ഹീറ്ററിൽ നിന്ന് തീ പിടിച്ച് കുടുംബത്തിലെ നാല് പേർ ദാരുണമായി മരണപ്പെട്ടു. തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പത്തംഗ യെമനിലെ കുടുംബത്തിലെ നാലു പേരാണ് ഹീറ്ററിൽ നിന്ന് തീ പടർന്നുപിടിച്ച് ദാരുണമായി മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിലാണ് ദാരുണ സംഭവം.

കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ മുഹ്‌സിൻ അൽ ഹാദിയുടെ മകളും മരുമകനും പേരക്കുട്ടികളുമാണ് മരിച്ചത്. ആറു പേരെ അത്യാസന്ന നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലരക്ക് തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനു പിന്നാലെ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും നാല് പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഹഫർ അൽ ബാത്തിനടക്കം സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത തണുപ്പാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് . തണുപ്പിൽ നിന്ന് രക്ഷ നേടാനായി കൂടുതൽ പേരും ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സഊദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  5 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  5 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  6 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  6 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  6 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  6 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  6 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  6 days ago