HOME
DETAILS
MAL
മരട് ഫ്‌ളാറ്റ്: വിധി സ്വാഗതം ചെയ്ത് വി.എസ്
backup
September 06 2019 | 19:09 PM
തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.
തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് സുപ്രിംകോടതി വിധി താക്കീതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി.എസ് വ്യക്തമാക്കി.
മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."