എം.എല്‍.എയുടെ നേതൃത്വത്തില്‍ തണല്‍മരം മുറിച്ചതായി പരാതി
തൃപ്രയാര്‍: തൃപയാറില്‍ പുതുതായി ആരംഭിക്കുന്ന തൃപ്രയാര്‍ സബ് ഡിവിഷന് ആര്.ടി ഓഫിസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ രാത്രി തൃപ്രയാര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ തണല്‍മരം ഗീതാ ഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയതായി പരാതി. 2004ല്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചതായിരുന്നു ഈ ഞാവല്‍മരം. പതിനാലു വര്‍ഷം പഴക്കമുള്ള ഞാവല്‍മരം സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കു തണല്‍ നല്കിയിരുന്നതായിരുന്നു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് മരത്തിനു വെള്ളം ഒഴിച്ചിരുന്നത്. ഇതിനു സമീപത്തെ മാവും മുറിച്ചു മാറ്റാന്‍ ശ്രമിച്ചുവെങ്കിലും സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നു ഞാവല്‍ മരത്തിന്റെ ഭൂരിഭാഗം കൊമ്പുകളും മുറിച്ചുമാറ്റി. ഇതിനെതിരേ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് തൃശൂര്‍ ജില്ലാ കമ്മിറ്റി വില്ലേജ് ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ , ഫോറസ്റ്റ് വിഭാഗം എന്നിവര്‍ക്കും പരാതി നല്കി. ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ജില്ലാ സെക്രട്ടറി വിനയന് തോപ്പില്‍ , യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് തളിക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാബിര്‍ തൃത്തല്ലൂര്‍, എ.ഐ മുഹമ്മദ് സാബിര്‍ ചേര്‍ന്നണു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."