HOME
DETAILS

മലയോര ഹൈവേയ്ക്ക് സാമ്പത്തിക അനുമതിയായി

  
backup
June 11 2017 | 20:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4

 

ജനകീയ സമരത്തിന്റെ ഉജ്ജ്വലവിജയമെന്ന് ജോയ്‌സ് ജോര്‍ജ് എം പി
ചെറുതോണി: മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി അറിയിച്ചു.
ജനകീയ സമരത്തിന്റെ ഉജ്ജ്വല വിജയമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കുറത്തിക്കുടി ആദിവാസി കോളനിയിലേയ്ക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കെയാണ് വനം വകുപ്പ് തടസ്സപ്പെടുത്തിയത്. 2011-12 ല്‍ ബജറ്റില്‍ തുക വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തിയാണ് വനം വകുപ്പ് തടഞ്ഞത്. രാത്രിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കലുങ്കുകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നേര്യമംഗലം ഫോറസ്‌ററ് ഓഫീസിനു മുന്നില്‍ നിരാഹാരസമരം ഉള്‍പ്പടെയുള്ള സമരങ്ങള്‍ നടന്നിരുന്നു. കരാറുകാരന്‍ പണി ഉപേക്ഷിച്ച് പോകുകയും സമരം നടത്തിയ താനുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കെതിരെ പൊലിസ് കേസ് ചാര്‍ജ്ജു ചെയ്യുകയും ചെയ്തിരുന്നു.
ഇളംമ്പാശ്ശേരി മുതല്‍ ആവറുകുട്ടി വരെ റോഡ് നിര്‍മ്മിക്കുന്നതിന് 3.5 കോടി രൂപയ്ക്ക് സാമ്പത്തിക അനുമതിയായി ഉത്തരവിറക്കിയിട്ടുളളത്. പൊതുമരാമത്തിന്റെ മലയോര ഹൈവേയുടെ പ്രവര്‍ത്തി പുനഃര്‍നിര്‍ണ്ണയിച്ച് അടിയന്തിരമായി നിര്‍മ്മാണം ആരംഭിക്കുന്നതിനും തീരുമാനമായി. ടെണ്ടര്‍ എടുത്ത ശേഷം കാരണമായി നിര്‍മ്മാണം വൈകിപ്പിച്ച കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്.
ആദിവാസിക്കുടിയിലേയ്ക്കുള്ള റോഡ് തടഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ മുന്‍ വനം മന്ത്രിക്കും സര്‍ക്കാരിനുമുള്ള രാഷ്ട്രീയ പ്രഹരമാണ് മലയോര ഹൈവേ പുനഃര്‍നിര്‍മ്മിക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago