തൃത്താല കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാകുന്നു
പടിഞ്ഞാറങ്ങാടി: തൃത്താല, കുണ്ടുകാട്, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി പരാധി. സ്‌കൂളുകളും, കോളജുകളും, മറ്റും കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നുണ്ടെന്നാണ് സൂചന. കൗമാരക്കാരാണ് കൂടുതലും ലഹരിക്ക് അടിമപ്പെടുന്നത്. ചെറിയ കുട്ടികള്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. പകല്‍ സമയങ്ങളില്‍ കഞ്ചാവ് പോലോത്ത ലഹരി വസ്തുക്കള്‍ ശേഖരിച്ച് വൈകിട്ട് ഒഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ഒത്തുകൂടുന്നതും, ലഹരി ഉപയോഗിക്കുന്നതും.
കഴിഞ്ഞ ദിവസങ്ങളിലായി പട്ടിത്തറ പഞ്ചായത്തിന്റെ പരിസരത്തുനിന്ന് അര്‍ധരാത്രി പുക ഉയരുന്നത് കണ്ട് നാട്ടുകാരില്‍ ചിലര്‍ പോയി നോക്കുമ്പോഴാണ് ലഹരി ഉപയോഗത്തിന്റെ വ്യാപനം പുറത്തറിയുന്നത്. മുതിര്‍ന്നവര്‍ ഉപദേശിച്ചെങ്കിലും ഉപദേശം ചെവി കൊള്ളുന്നതിന് പകരം ഇവരോട് തട്ടിക്കയറാനും മറ്റുമാണ് അവര്‍ ശ്രമിച്ചത്. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന വന്‍ മാഫിയകള്‍ തൃത്താലയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് സൂചന. മാസങ്ങള്‍ക്ക് മുന്‍പ് തൃത്താല എസ്.ഐയായിരുന്ന കൃഷ്ണന്‍ കാളിദാസന്റെ നേതൃത്വത്തില്‍ തൃത്താല വെള്ളിയാങ്കല്ല് ഭാഗത്തുനിന്ന് വന്‍തോതില്‍ കഞ്ചാവും, മറ്റ് ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."