യു.എസിന്റെ കണ്ണു വെട്ടിച്ച് ഇറാന് കപ്പല്‍ സിറിയന്‍ തുറമുഖത്ത്
,
ദമസ്കസ്: യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകില്ലെന്ന ഉറപ്പില്‍ ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച ഇറാനിയന്‍ കപ്പല്‍ അഡ്രിയാന്‍ ദാരിയ-1 (ഗ്രേസ്-1) സിറിയയിലെ ടാര്‍ടസ് തുറമുഖത്ത്. കപ്പലിന്റെ ഫോട്ടോ സാറ്റലൈറ്റ് പകര്‍ത്തിയതായി യു.എസ് ബഹിരാകാശ കമ്പനിയായ മാക്സര്‍ ടെക്നോളജീസ് വെളിപ്പെടുത്തി.
സെപ്റ്റംബര്‍ ആറിന് സാറ്റലൈറ്റെടുത്ത ചിത്രമനുസരിച്ച് കപ്പല്‍ സിറിയന്‍ തുറമുഖത്തിന് വളരെ അടുത്താണ്. അവിടെനിന്ന് തുറമുഖത്തേക്ക് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലമേയുള്ളൂ. മെഡിറ്ററേനിയനില്‍ സിറിയയുടെ പടിഞ്ഞാറുവച്ചാണ് ഏതാനും ദിവസംമുമ്പ് കപ്പല്‍ ഇരുട്ടില്‍ മറഞ്ഞത്.
21 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയുമായി സഞ്ചരിച്ച കപ്പല്‍ ജൂലൈ നാലിനാണ് ജിബ്രാള്‍ട്ടര്‍ പൊലിസും ബ്രിട്ടിഷ് നാവികസേനയും ചേര്‍ന്നു പിടികൂടിയത്.
കപ്പലിനെയും നാവികരെയും യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഈ കപ്പലിന് സഹായം നല്കുന്ന രാജ്യങ്ങള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്നും യു.എസ് മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനിടെ കപ്പലിലുള്ള എണ്ണ വില്പന നടത്തിയതായി ഇറാന് അറിയിച്ചിരുന്നു. അതേസമയം കപ്പലിലെ എണ്ണ സിറിയക്കു കൈമാറിയോ എന്നു വ്യക്തമല്ല. ഇതേക്കുറിച്ച് സിറിയയോ ഇറാനോ പ്രതികരിച്ചിട്ടില്ല.
അതിനിടെ ഇറാന് കപ്പലിനെ യു.എസിനു പിടികൂടാന്‍ പാകത്തില്‍ ഏതെങ്കിലും സ്ഥലത്ത് എത്തിക്കുകയാണെങ്കില്‍ കപ്പിത്താന് ലക്ഷക്കണക്കിനു ഡോളര്‍ പ്രതിഫലമായി നല്‍കാമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."