ഭാര്യയും രണ്ടാംഭര്‍ത്താവും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
അഞ്ചല്‍(കൊല്ലം): തടിക്കാട്ട് ഭാര്യയെയും രണ്ടാം ഭര്‍ത്താവിനെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ പൊടിയാട്ടുവിളയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ തടിക്കാട് അമൃതയില്‍ ജയന്(45), ഭാര്യ രേഖ(40) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ട് ബന്ധുക്കള്‍ പുറത്തുനിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കിടപ്പുമുറിയുടെ കതക് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഇരുവരേയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രേഖയുടെ തലയ്ക്കും മുഖത്തും വെട്ടേറ്റ മുറിവുകളുണ്ട്. ജയയെ കൊലപ്പെടുത്തിയ ശേഷം ജയന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലിസ്. വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച് ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."