വഴിമുടക്കി കൂറ്റന്‍ പാറകള്‍ മാമലകണ്ടം യാത്ര ഭീതിജനകം
കോതമംഗലം: മാമലകണ്ടം യാത്ര ഭീതജനകം. വഴിമുടക്കി നില്ക്കുന്ന നിലംപൊത്താറായ പാറക്കൂട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ആറാം മൈല്‍ മാമല കണ്ടം റോഡിലൂടെയുള്ള യാത്രയാണ് ജനങ്ങളെ മുള്മുയിലാക്കുന്നത്.
പാതയോരത്തെ ഇളകി നില്ക്കുന്ന കൂറ്റന്‍ പാറകളും,തകര്‍ന്ന് കിടക്കുന്ന റോഡും ഇനിയും സഞ്ചാരയോഗ്യമാക്കാന്‍ നടപടിയായില്ല. വനം വകുപ്പുമായുളള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ യാത്ര ദുഷ്ക്കരമായി.
2013 ലെ മഴവെള്ളപാച്ചിലില്‍ മലയിടിഞ്ഞ് വന്ന മൂന്ന് ഭീമന് പാറകളാണ് വഴിയോരത്തേക്ക് പതിക്കും വിധം ഭീതി വിതച്ച് നില്‍ക്കുന്നത്. ഏത് നിമിഷവും നിലംപൊത്താവുന്ന അസ്ഥയിലാണ് ഈ പാറകള്‍.പാതയോരത്തെ കൂറ്റന്‍പാറകള്‍ പൊട്ടിച്ച് നീക്കി പഴയ പാലങ്ങളും കലുങ്കുകളും പുനര്‍നിര്‍മിച്ച് ദുരിതയാത്രയില്‍ നിന്നും രക്ഷിക്കണമെന്നാണ് മാമലകണ്ടം നിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."