കാബൂളിലെ സ്‌ഫോടനം; താലിബാനുമായുള്ള ഇന്നത്തെ ചര്‍ച്ച അമേരിക്ക റദ്ദാക്കി
വാഷിങ്ടണ്‍: താലിബാന്‍ നേതാക്കളുുമായി ഇന്നു നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. കാബൂളില്‍ യു.എസ് സൈനികന്റെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഇന്നു മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ കൂടിക്കാഴ്ച നടത്താനും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഇന്നലെ കുറിച്ച ഏതാനും ട്വീറ്റുകളിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍ പ്രസിഡന്റുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.
അഫ്ഗാന്‍ സമാധാനനീക്കങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രതിനിധി സല്‍മയ് ഖലിസാദ് താലിബാനുമായി കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു. കരാര്‍ പ്രകാരം 20 ആഴ്ചക്കുള്ളില്‍ 5,400 ട്രൂപ്പ് സൈന്യത്തെ പിന്‍വലിക്കുമെന്ന് യു.എസ് താലിബാന് ഉറപ്പുനല്‍കിയിരുന്നു. കരാറിന് ട്രംപില്‍ നിന്ന് അന്തിമാനുമതി വാങ്ങാനിരിക്കെയാണ് പുതിയ സംഭവം. നിലവില്‍ 14,000 ട്രൂപ്പ് യു.എസ് സൈന്യമാണ് അഫ്ഗാനിലുള്ളത്.
Trump calls off US-Taliban peace talks after Kabul attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."