HOME
DETAILS

ബൈജു പെട്ടു

  
backup
September 08 2019 | 20:09 PM

byju-gopalan-jails-for-one-month

 

 


ഒത്തുതീര്‍പ്പിലൂടെ രമണി കേസ് പിന്‍വലിക്കുകയോ കോടതിവിധി അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താല്‍ മാത്രമേ ബൈജുവിന് രാജ്യം വിടാനാവൂ

അല്‍ഐന്‍: കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് ക്രിമിനല്‍ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. ചെക്കു കേസ് നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിന് ഒരുമാസം കഴിഞ്ഞാലും രാജ്യം വിടാനാവില്ല. ദുബൈയില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രമണി നല്‍കിയ കരാര്‍ലംഘന കേസിലാണ് ബൈജു യാത്രാവിലക്ക് നേരിടുന്നത്.
രണ്ടു കോടി ദിര്‍ഹമിന്റെ ചെക്ക് മടങ്ങിയെന്നു കാണിച്ചാണ് രമണി പരാതി നല്‍കിയത്. ഈ കേസില്‍നിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യു.എ.ഇയില്‍ നിന്ന് റോഡ് മാര്‍ഗം ഒമാനിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. ഒത്തുതീര്‍പ്പിലൂടെ രമണി കേസ് പിന്‍വലിക്കുകയോ കോടതിവിധി അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താല്‍ മാത്രമേ ബൈജുവിന് രാജ്യംവിടാനാവൂ.
അതേസമയം ചെന്നൈയില്‍ ഹോട്ടല്‍ ഇടപാടില്‍ കബളിപ്പിക്കപ്പെട്ടതിനെതിരേ ഗോകുലം ഗോപാലന്‍ കേസ് നല്‍കിയതിനു പകരംവീട്ടാന്‍ എതിര്‍പക്ഷം ദുബൈയില്‍ കേസ് കൊടുക്കുകയായിരുന്നുവെന്നാണ് ബൈജുവിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago