HOME
DETAILS

ഫാക്ടിന്റെ കാര്യത്തിനായി കത്തയച്ചിട്ടും മുഖ്യമന്ത്രി മറുപടി അയച്ചില്ല: കേന്ദ്രമന്ത്രി

  
backup
September 08, 2019 | 10:33 PM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af

 

 


പാലാ: ഫാക്ടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി ആറ് തവണ കത്തയച്ചിട്ടും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മറുപടിക്കത്ത്‌പോലും അയച്ചില്ലെന്ന് കേന്ദ്ര രാസവളം മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
പാലാ നിയോജക മണ്ഡലം എന്‍.ഡി.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുഖ്യമന്ത്രി ഉദാസീനനാണ്. പ്രകൃതി ദുരന്തത്തില്‍ ഉണ്ടായ നഷ്ടം കേന്ദ്രത്തിനെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉദാസീനതയാണ് കാണിച്ചത്. ഒരു എം.പി പോലും ഇല്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വളരെ ഉദാരമായ സമീപനമാണ് കാണിച്ചത്. മാത്രമല്ല, ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന വിഹിതം 30 ശതമാനമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം വിഹിതം നല്‍കി. സമഗ്രമായ വികസനമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
വികസനം മുരടിച്ചു നിന്നിരുന്ന കശ്മിരില്‍ വന്‍ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു രാജ്യം, ഒരു ജനത, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്നും പാലായിലെ തെരഞ്ഞെടുപ്പ് കേരളത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
എന്‍.ഡി.എ നേതാക്കളായ പി.സിതോമസ്, പി.സി.ജോര്‍ജ് എം.എല്‍.എ, സുഭാഷ് വാസു, എന്‍.കെനീലകണ്ഠന്‍ മാസ്റ്റര്‍, കെ.കെ പൊന്നപ്പന്‍, നോബിള്‍ മാത്യു, പി.കെ കൃഷ്ണദാസ്, റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ദനാനിയ, പ്രൊഫ. ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ്; കോൺഗ്രസിന്റെ ഉറച്ച സീറ്റ് എൻ.ഡി.എ പിന്തുണച്ച സ്വതന്ത്രൻ പിടിച്ചെടുത്തു

National
  •  14 days ago
No Image

ഇംഗ്ലീഷ് ചരിത്രത്തിൽ ഇനി രണ്ടേ രണ്ട് പേർ; ഇതിഹാസ താരത്തിന്റെ സിംഹാസനത്തിലേക്ക് നായകന്റെ മാസ് എൻട്രി!

Football
  •  14 days ago
No Image

യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ

uae
  •  14 days ago
No Image

"ചോദ്യം ചെയ്യാൻ ദളിതന് എന്ത് അധികാരം" ? ആർ.എസ്.എസിന്റെ സ്വത്ത് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി

National
  •  14 days ago
No Image

ചരിത്രനേട്ടത്തിലും നിഴലായി സിആർ7; പോർച്ചുഗലിന് ആശങ്കയായി റൊണാൾഡോയുടെ ഫോം ഔട്ട്

Football
  •  14 days ago
No Image

ഇന്ത്യൻ ചരിത്രത്തിൽ അഞ്ചാമനായി ഹിറ്റ്മാൻ; സച്ചിനും കോഹ്‌ലിയും വാഴുന്ന ഇതിഹാസ ലിസ്റ്റിലേക്ക് രോഹിത് ശർമയുടെ മാസ് എൻട്രി!

Cricket
  •  14 days ago
No Image

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

Kerala
  •  14 days ago
No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  14 days ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  14 days ago
No Image

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

Kerala
  •  14 days ago