സ്കാനിയയുടെ തുറന്ന് കിടന്ന ലഗേജ് ഡോര്‍ ഇടിച്ച് റോഡരികില്‍ നിന്ന യുവതി മരിച്ചു
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി സ്കാനിയ ബസിന്റെ വശത്ത് തുറന്ന് കിടന്ന ലഗേജ് ഡോര്‍ ഇടിച്ച് റോഡരികില്‍ ബസ് കാത്തുനിന്ന യുവതി മരിച്ചു. കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടിയില്‍ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം.
സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നതിന്നായി കല്ലൂര്‍ നഗരംചാലില് ദേശീയ പാതയോരത്ത് വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടം.
സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസിന്റെ ഇടതു വശത്തെ ലഗേജ് ഡോര്‍ അബദ്ധത്തില്‍ തുറന്ന് മിഥുവിന്റെ ദേഹത്ത് തട്ടുകയായിരുന്നു. പരുക്കേറ്റ ഇവരെ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വയസുള്ള അങ്കിത് മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."