യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ചാംപ്യന്‍
ന്യൂയോര്‍ക്ക്: തീപാറും ഫൈനലിനൊടുവില്‍ റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ കിരീടം. 75, 63, 57, 46, 64 സ്‌കോറിനാണ് റഷ്യയുടെ ഡനില്‍ മെദ്‌വദേവിനെ നദാല്‍ കീഴക്കിടയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ വിജയം. നദാലിന്റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടമുള്ള റോജറല്‍ ഫെഡറര്‍ക്ക് തൊട്ടരികിലെത്തിയിരിക്കുകയാണ് നദാല്‍. നദാലിന്റെ നാലാം യു.എസ് ഓപ്പണ്‍ കിരീടം കൂടിയാണിത്. ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ ഗ്രാന്റ്സ്ലാമും.
12 ഫ്രഞ്ച് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, ഒരു ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം ഉള്‍പ്പെടെയാണ് നദാല്‍ 19 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയത്. ഒരു പ്രധാന കിരീടം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ ഫെഡറര്‍ക്കൊപ്പമെത്താം.
യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഇനി നദാലിന്റെ പേരിലാണ്. മുന്നിലുള്ളത് 1970 ല്‍ കിരീടം നേടിയ കെന്‍ റോസ് വെല്ലാണ്. 35ാം വയസിലായിരുന്നു കെന്‍ കിരീടം നേടിയത്. റാഫയ്ക്ക് 33 വയസാണ്. 2010, 2013, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു നേരത്തെ നദാല്‍ യു.എസ് ഓപ്പണ്‍ നേടിയത്. 30 വയസിന് ശേഷം അഞ്ച് പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി മാറി ഇതോടെ നദാല്‍
Rafael Nadal Prevails In U.S. Open Thriller To Win 19th Major Title, Closes To Within One of Federer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."