ശ്രീകണ്ഠപുരം സബ് സ്റ്റേഷന്‍ അഞ്ച് മാസത്തേക്ക് അടച്ചിടും
ഇരിക്കൂര്‍: ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ശ്രികണ്ഠപുരത്തെ 66 കെ.വി സബ് സ്റ്റേഷന്‍ അപ്‌ഗ്രേഡ് ചെയ്ത് 110 കെ.വിയാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാളെ മുതല്‍ അഞ്ചു മാസക്കാലത്തേക്ക് പൂര്‍ണമായി അടച്ചിടും.
ബദല്‍ സംവിധാനങ്ങള്‍ വിശദീകരിക്കാനായി കെ.എസ്.ഇ.ബി ഉന്നതാധികാരികള്‍ ശ്രികണ്ഠാപുരം നഗരസഭ കോണ്‍ഫന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗത്തില്‍ പുതിയ സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യകുന്നതുവരെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീകണ്ഠാപുരത്തേക്ക് കാഞ്ഞിരോടു നിന്നു വരുന്ന നിലവിലുള്ള 66 കെ.വി ലൈനും അതിന്റെ ടവറുകളും പൂര്‍ണമായും അഴിഞ്ഞു മാറ്റി പുതിയ 110 കെ.വിലൈനും ടവറുകളും സ്ഥാപിക്കും. ഇതിനാണ് സബ് സ്റ്റേഷന്‍ അടച്ചിടുന്നത്.
അതുവരെ ചെങ്ങളായി, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, മലപ്പട്ടം, കല്യാട്, പയ്യാവൂര്‍, ചെമ്പേരി മേഖലകളില്‍ വൈദ്യുതി വിതരണം സമീപ പ്രദേശങ്ങളിലെ വിവിധ സബ് സ്റ്റേഷനുകളില്‍ നിന്നാണ് ഉണ്ടാവുക. മാങ്ങാട്, നാടുകാണി, ഇരിട്ടി, കുറ്റിയാട്ടൂര്‍, മട്ടന്നൂര്‍ എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് ഈ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. യോഗത്തില്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനിയര്‍ അഗസ്റ്റിന്‍ തോമസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ രഞ്ജിത്ത് വി. ദേവ്, ഡെപ്യൂട്ടി എന്‍ജിനിയര്‍ എ.എസ് ജോര്‍ജ്കുട്ടി പദ്ധതി വിശദീകരിച്ചു.
നഗരസഭ ചെയര്‍മാന്‍ പി.പി രഘവന്‍ അധ്യക്ഷനായി. കെ.ടി അനസ്, അഡ്വ. രത്‌നകുമാരി, അശ്രഫ്, നാരായണന്‍, സി.കെ മുഹമ്മദ്, പി.ജെ ആന്റണി, കെ.പി അബ്ദുറഹ്മാന്‍, സി.സി മാമു ഹാജി, കാരക്കണ്ടി നാണു, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ രതീഷ്, പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."