കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ താഹില്‍രമണി; രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സൂചന
ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് മേഘാലയിലേക്കു മാറ്റിയ നടപടിയില്‍ പ്രതിഷേധം അറിയിച്ച് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി. തിങ്കളാഴ്ച അവര്‍ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നു.
സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. മാറ്റുന്നതിലുള്ള എതിര്‍പ്പ് കൊളീജിയത്തെ അറിയിച്ചിട്ടും പരിഗണിക്കാതെ തള്ളിയതാണ് രാജി തീരുമാനത്തിലേക്ക് നയിച്ചത്.
അതേസമയം, ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലം മാറ്റുന്നതിനെതിരെ ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ലോക്കല്‍ ബാര്‍ അസോസിയേഷനുകള്‍ ചൊവ്വാഴ്ച കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കും.
രാജ്യത്തെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി. നിലവില്‍ രാജ്യത്തെ രണ്ടു വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളുമാണ്.
ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വി.കെ താഹില്‍രമണിയെ 2018 ആഗസ്തിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെ ശിക്ഷ 2017 മേയ് നാലിന് ജസ്റ്റിസ് താഹില്‍രമണി ശരിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."