സഊദി ഊര്‍ജ്ജ മന്ത്രിക്ക് സ്ഥാന ചലനം; അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ മന്ത്രി
റിയാദ്: സഊദിയില്‍ ഭരണപരിഷ്‌കാരവുമായി വീണ്ടും സല്‍മാന്‍ രാജാവ്. സഊദിയുടെ പ്രാദേശിക അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ കരുതാവുന്ന ഊര്‍ജ്ജ, വ്യവസായ മന്ത്രിക്കാണ് സ്ഥാന ചലനമുണ്ടായത്. പുതിയ ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജവിജ്ഞാപനമിറക്കി. 2016 മുതല്‍ ഊര്‍ജ മന്ത്രി പദവി വഹിച്ചിരുന്ന എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. ഈയാഴ്ച്ച തന്നെ നടക്കുന്ന രണ്ടാമത്തെ ഭരണ പരിഷ്‌കാരമാണിത്. നേരത്തെ നടന്ന ഭരണ പരിഷ്‌കാരത്തില്‍ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയിരുന്നു. സല്‍മാന്‍ രാജാവിന്റെ മകന്‍ കൂടിയാണ് ഇദ്ദേഹം.
കത്തെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ സഊദിയുടെ നീക്കം എണ്ണ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. 30 ഡോളറായി കൂപ്പു കുത്തിയ ബാരല്‍ എണ്ണവില ഉയര്‍ത്തുന്നതില്‍ അല്‍ ഫാലിഹ് ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സഊദി ഊര്‍ജ്ജ മാന്തിയെ മാറ്റുന്നത്. ഒപെക് ഒപെകിതര കൂട്ടായ്മ എന്നിവയുടെ സഹകരണത്തില്‍ ഏറ്റവും കൂടുതല്‍ ഇടപടുന്ന രാജ്യമെന്നെ നിലക്ക് സഊദി ഊര്‍ജ്ജ മന്ത്രി സ്ഥാനം ഏവരും ഉറ്റു നോക്കുന്നതാണ്.
ഊര്‍ജ്ജ മന്ത്രിയെ മാറ്റിയതിനു പുറമെ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദിനെ ബഹ്‌റൈന്‍ അംബാസിഡറായും നിയമിച്ചു. ഒസാമ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സാമിലിനെ വ്യവസായ പ്രകൃതി വിഭവ വകുപ്പിന്റെ സഹമന്ത്രിയായും നിയമിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ സഊദി ഊര്‍ജ്ജ, വ്യവസായ രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജ്ജ മന്ത്രാലയത്തെ വ്യവസായ മന്ത്രാലയത്തില്‍ നിന്നും വേര്‍പെടുത്തിയിട്ടുണ്ട്.
ഊര്‍ജ മന്ത്രാലയത്തെ സഊദി അറാംകൊയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജ മന്ത്രിക്കു പകരം സഊദി അറാംകൊ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ അല്‍ ഫാലിഹിനെ ഒഴിവാക്കി പകരം യാസിര്‍ അല്‍റുമയ്യാനെ നിയമിച്ചത്. അടുത്ത വര്‍ഷം സൗദി അറാംകൊയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്തുന്നതിന് നീക്കമുണ്ട്. ഇതിനു മുന്നോടിയായി കൂടിയാണ് ഊര്‍ജ മന്ത്രാലയത്തെയും സൗദി അറാംകൊയെയും വേര്‍പ്പെടുത്തുന്നത്. പുതിയ ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി നിയമിതനായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ 20 ആം വയസിലാണ് 1985ല്‍ ഊര്‍ജമന്ത്രിയുടെ ഉപദേശകനായി തന്റെ ആദ്യ പദവി ഏറ്റെടുത്തത്. 2017ല്‍ എണ്ണമേഖലയിലെ സഹമന്ത്രിയായിരുന്നു. പെട്രോളിയം ആന്റ് മിനറല്‍സില്‍ ബിരുദധാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."