കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം: ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി
ജിദ്ദ : മലബാറിലെ പ്രവാസികളില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കരിപ്പൂരില്‍ നിന്നും കൂടുതല്‍ ആഭ്യന്തര വിദേശ വിമാന സെര്‍വീസുകള്‍ക്കു അനുമതി നല്‍കണമെന്നും ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. ഉംറ സീസണ്‍ അരംഭിച്ചതിനാല്‍ കോഴിക്കോട് ജിദ്ദ റൂട്ടിലെ തിരക്ക് പരിഗണിച്ചു എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ് ഉടനെ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സഊദി കെഎംസിസി ഹജ്ജ് സെല്ലിന് കീഴില്‍ മിനായില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്ത കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസി ഹജ്ജ് വളണ്ടിയര്‍മാരെ ആദരിക്കാനും യോഗം തീരുമാനമായി. ഷറഫിയ്യയില്‍ വെച്ച് നടന്ന യോഗം കോട്ടക്കല്‍ മണ്ഡലം കെഎംസിസി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് ചാപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് പി.പി.മൊയ്ദീന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ പൂവല്ലൂര്‍, റസാഖ് വെണ്ടല്ലൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, ടി. ടി . ഷാജഹാന്‍ പൊന്മള, മുജീബ് റഹ്മാന്‍ നെയ്യത്തൂര്‍, കെ.കെ. ഉമര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി. ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."