HOME
DETAILS
MAL
പ്രകൃതിസംരക്ഷണത്തിന് തൊഴിലുറപ്പ് തൊഴിലാളികളും
backup
June 12 2017 | 04:06 AM
അഞ്ചരക്കണ്ടി: തൊഴിലുറപ്പ് എന്നാല്‍ റോഡുകളുടെയോ ജലസ്രോതസുകളുടെയോ ശുചീകരണം മാത്രമല്ലെന്നു തെളിയിക്കുകയാണ് വേങ്ങാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളി സ്ത്രീകള്‍. പരിസ്ഥിതി ദിനത്തില്‍ മത്രമല്ല ജോലിയുള്ള ദിവസങ്ങളിലെല്ലാം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണിവര്. കാലത്തു തന്നെ മണ്‍വെട്ടിയും കൂട്ടയുമായി ഇറങ്ങുന്ന ഇവര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന തൈകള്‍ ഇല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥലത്തു നിന്നു തന്നെ തൈകള്‍ ശേഖരിച്ച് നടാനും ഇവര്‍ തയാറാണഅ. പരിസ്ഥിതി ദിനത്തില്‍ കൊട്ടിഘോഷിച്ച് നടത്തുന്ന പരിപാടികളെ അപേക്ഷിച്ച് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ തന്നെ നാടിന് മാതൃകയാവുകയാണ് വേങ്ങാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."