HOME
DETAILS

നിയമം ലംഘിച്ചെത്തുന്ന ടാങ്കറുകള്‍ തടയല്‍ തുടരുന്നു

  
backup
October 28 2018 | 07:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9f%e0%b4%be

തേഞ്ഞിപ്പലം: രണ്ട് ഡ്രൈവര്‍മാര്‍ ഇല്ലാതെ നിയമം ലംഘിച്ചെത്തുന്ന ടാങ്കറുകള്‍ തടയല്‍ ചേളാരിയില്‍ തുടരുന്നു.
ഐ.ഒ.സി ജനകീയ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നിയമം ലംഘിച്ച് ഓടിയ ഇരുപതില്‍ പരം ലോറികളെയാണ് ഇന്നലെ റോഡില്‍ തടഞ്ഞ് പൊലീസിന് കൈമാറിയത്. ഹൈവെ പോലീസും തേഞ്ഞിപ്പലം പോലീസും സ്ഥലത്തെത്തിയാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തത് പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ചേളാരി 'തണല്‍' ഗ്രൗണ്ടിലാണ് താല്‍ക്കാലികമെന്നോണം കുറച്ചു വാഹനങ്ങള്‍ നിര്‍ത്തിയിട്ടത്.
സിംഗിള്‍ ഡ്രൈവര്‍ ഓടിച്ചുവരുന്ന എല്‍.പി.ജി ടാങ്കര്‍ ലോറികള്‍ റോഡില്‍ നിരോധിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.
കലക്ടര്‍ നല്‍കിയ വാക്കുകള്‍ ലംഘിച്ചു ടാങ്കര്‍ ലോറികള്‍ ഒറ്റ ഡ്രൈവറുമായി ഓടുന്നത് കലക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍, മലപ്പുറം എസ്പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഐ.ഒ.സി ജനകീയ സമര സമിതി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇനിയും അത്തരം വാഹനങ്ങള്‍ വന്നാല്‍ അവരുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനും കേസെടുക്കാനുമുള്ള നിര്‍ദേശം ആര്‍.ടി.ഒക്ക് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അതേ ദിവസം രാത്രിമുതല്‍ അഞ്ച് ദിവസങ്ങളിലായി നിയമം പാലിക്കാതെ വന്ന നൂറോളം ടാങ്കര്‍ ലോറികളാണ് തേഞ്ഞിപ്പലത്ത് ഐ.ഒ.സി ജനകീയ സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും തടഞ്ഞ് പൊലിസിലേല്‍പ്പിച്ചത്.

 

'ബുള്ളറ്റ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ തടയുന്നതില്‍നിന്ന് പിന്തിരിയണം'


തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി യിലേക്ക് പാചക വാതകവുമായി മംഗാലാപുരം ഉള്‍പ്പെടെയുള്ള റിഫൈനറിയില്‍ നിന്ന് വരുന്ന ബുളളറ്റ് ടാങ്കര്‍ ലോറികളില്‍ വരുന്ന ഡ്രൈവര്‍മാരെ തടഞ്ഞുവെച്ച് നിരന്തരം ബുദ്ധിമുട്ടിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് മലപ്പുറം ജില്ലാ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഐ.ഒ.സി ബോട്ടലിങ് പ്ലാന്റ് ജനവാസം കുറഞ്ഞ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരുടെ മറവിലാണ് ഇത്തരത്തിലുള്ള ഹീനശ്രമം നടക്കുന്നത്.
ജില്ലാ ഭരണകൂടവും പോലീസും പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ദീര്‍ഘദൂരം വണ്ടി ഡ്രൈവ് ചെയ്ത് ക്ഷീണിച്ച് വരുന്ന തൊഴിലാളികളോടാണ് ഇത്തരം നടപടി. ചിലര്‍ നിയമം കൈയിലെടുക്കുകയാണ്. ടാങ്കര്‍ ലോറിയില്‍ രണ്ട് ഡ്രൈവര്‍ വേണമെന്ന നിയമം ഉണ്ടെങ്കിലും അത് ഓയല്‍ കമ്പനി അധികാരികള്‍ നടപ്പിലാക്കിയിട്ടില്ല. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നടപ്പിലാക്കുന്നതിന് പകരം പാവപ്പെട്ട ഡ്രൈവര്‍മാരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി.

 

'ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന പ്രചാരണം അംഗീകരിക്കാന്‍ കഴിയില്ല'

തേഞ്ഞിപ്പാലം: നിയമ ലംഘനം നടത്തുന്ന ലോറികളെ റോഡില്‍ തടഞ്ഞു പൊലിസില്‍ ഏല്‍പ്പിക്കുന്നത് നാടിന്റെ രക്ഷക്കും തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടിയാണെന്ന് ഐ.ഒ.സി ജനകീയ സമര സമിതി. മോട്ടോര്‍ വര്‍ക്കേഴ്‌സ് 1961 ആക്റ്റ് പ്രകാരം എട്ട് മണിക്കൂര്‍ ജോലിയും എട്ട് മണിക്കൂര്‍ വിനോദവും എട്ട് മണിക്കൂര്‍ വിശ്രമവുമാണ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പൊലിസ് അടക്കം നിരത്തിലിറങ്ങി പിടിച്ചിട്ട വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ പൊലിസ് ആവശ്യപ്പെട്ടതിനുസരിച്ച് സമരസമിതി നേതാക്കള്‍ സ്ഥലം ഒരുക്കി നല്‍കി ഡ്രൈവര്‍മാര്‍ക്ക് സൗകര്യംചെയ്ത് കൊടുക്കുകയായിരുന്നു. രണ്ടു ഡ്രൈവര്‍മാര്‍ എന്ന ആവശ്യം ഉന്നയിച്ച് അവര്‍ക്കുള്ള വിശ്രമവും വേതനവും ഉറപ്പുവരുത്തുന്നതിന് പകരം തൊഴിലാളി നേതാക്കള്‍ നിയമ ലംഘനത്തിനും കരാര്‍ ലോബിക്കും സഹായകമാവുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ഐ.ഒ.സി ജനകീയ സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago