HOME
DETAILS
MAL
വ്യാജ ആദായനികുതി പിരിക്കല്‍: ചങ്ങരംകുളം സബ് ട്രഷറിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
backup
October 28 2018 | 07:10 AM
ചങ്ങരംകുളം: നിക്ഷേപകരുടെ ചെക്ക് ഉപയോഗിച്ച് അക്കൗണ്ടില്‍ തിരിമറി നടത്തുകയും പണം അപഹരിക്കുകയും ചെയ്ത കേസില്‍ ചങ്ങരംകുളം സബ്ട്രഷറിയിലെ ഓഫിസറടക്കം മൂന്ന് ജീവനക്കാരെ ധനകാര്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സബ് ട്രഷറി ഓഫിസര്‍ സന്ധ്യ പി. നായര്‍, സെലക്ഷന് ഗ്രേഡ് അക്കൗണ്ടന്റ് പി.കെ മന്‍സൂര്‍ അലി, ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെന്‍ഷന്‍കാരുടെ അക്കൗണ്ടില്‍നിന്ന് ആദായ നികുതി ഈടാക്കാന്‍ എന്ന പേരില്‍ ബ്ലാങ്ക് ചെക്ക് വാങ്ങി പണം തട്ടുകയായിരുന്നു. സന്തോഷ് പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."