HOME
DETAILS
MAL
കനകമലയില്‍ ഇനി പ്ലാസ്റ്റിക്കും ലഹരിവസ്തുക്കളും ഇല്ല
backup
June 12 2017 | 04:06 AM
ചൊക്ലി: കനകമല പരിസ്ഥിതി സംരക്ഷണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 'ക്ലീന്‍ കനകമല, സേവ് കനകമല' എന്ന ആശയവുമായി പ്ലാസ്റ്റിക് നിരോധിത ലഹരിമുക്ത മേഖലയായി പ്രഖ്യാപിച്ചു. ശുചീകരണ പ്രവര്‍ത്തനം നടത്തിയാണ് പ്ലാസ്റ്റിക് വിമുക്ത ലഹരിവിമുക്ത മേഖലയായി പ്രഖ്യാപിച്ചത്.
ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍, പാനൂര്‍ നഗരസഭ അധികൃതര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. റംല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.എം. സുനിത അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍ ഹരീന്ദ്രന്‍ പറമ്പത്ത്, ചൊക്ലി ഗ്രാമ പഞ്ചായത്ത് അംഗം ഷാനിദ് മേക്കുന്ന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മഹേഷ് കൊളോറ, സി.ബി. മഞ്ചിത്, ഷാജി, ചന്ദ്രന്, രാജേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."