കുരുന്നുകള്‍ക്ക് വിതുമ്പലോടെ വിട വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ മൃതദേഹങ്ങള്‍ ഖബറടക്കി
മഞ്ചേശ്വരം: വയലിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ കുരുന്നുകള്‍ മുങ്ങിമരിച്ച സംഭവത്തില്‍ തേങ്ങുകയാണ് നാട്. ഉദ്യാവര്‍ ബി.എസ് നഗറിലെ പി.ടി മുഹമ്മദ്-സീനത്ത് ദമ്പതികളുടെ മകന് മുഹമ്മദ് ഷരീഫ് (ഏഴ്), മഹമൂദ് ഖദീജ ദമ്പതികളുടെ മകന് അബ്ദുല്‍ അസ്ലം (എട്ട്), അഹമ്മദ് ബാവ എന്ന ഹസന്‍കുഞ്ഞി-സഫ്രീന ദമ്പതികളുടെ മകന് മുഹമ്മദ് അഫ്രീദ് (11) എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മൂന്നു കുട്ടികളും അയല്‍വാസികളാണ്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് കൊണ്ടകുളക്കെ വയലിലെ വെള്ളക്കെട്ട് കാണാനും മീന്‍ പിടിക്കാനുമായി ഇവര്‍ പോയത്. മാട ഗവ. യു.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഷരീഫ്. മുനവ്വിറ, സലീം എന്നിവരാണ് സഹോദരങ്ങള്‍. ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അസ്ലം. ഹാഷിം, നിസാമുദ്ദീന്‍, നിഷാന, അര്‍ഷാന, സുഹാന എന്നിവര്‍ സഹോദരങ്ങളാണ്. കുഞ്ചത്തൂര്‍ അല്‍ സഖാഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അഫ്രീദ്. അര്ഫാദ്, അസ്ക്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൂവരുടേയും മൃതദേഹങ്ങള്‍ മംഗല്പാടി പി.എച്ച്.സിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്കി. ഉദ്യാവര്‍ ആയിരം ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."