HOME
DETAILS

മാലിന്യസംസ്‌ക്കരണത്തിന്റെ പേരില്‍ കച്ചവടക്കാരെ പിഴിയുന്നു

  
backup
October 28 2018 | 07:10 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

പെരിന്തല്‍മണ്ണ: എല്‍.ഡി.എഫ് ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ഭരണസമിതിക്കെതിരേ ഇടതുഅനുകൂല കച്ചവടക്കാര്‍ പ്രത്യക്ഷസമരത്തിന്. നഗരസഭ നടപ്പാക്കി വരുന്ന 'ജീവനം' ശുചിത്വ പദ്ധതിയിലെ മാലിന്യനിര്‍മാര്‍ജന രീതിക്കെതിരേയാണ് വ്യാപാരി വ്യവസായി സമിതി പെരിന്തല്‍മണ്ണ ടൗണ്‍ യൂനിറ്റ് കമ്മിറ്റി പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
കച്ചവട സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് ഫീസ് ഇടയാക്കുന്ന നഗരസഭ, നിലവില്‍ സംസ്ഥാനത്തെ മറ്റു നഗരസഭകളിലൊന്നും ഇല്ലാത്തവിധം മാലിന്യം തൂക്കിക്കണക്കാക്കി വിലനിശ്ചയിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. എന്നാല്‍, തൂക്കത്തിന്റെ തോതിനുസരിച്ച് ഫീസ് ഈടാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാഴ്ച മുന്‍പുവരെ ചുമത്തിയിരുന്ന തുകയേക്കാള്‍ ഇരട്ടി പണം അധികം ചുമത്തിയാണിപ്പോള്‍ അധികൃതര്‍ കച്ചവടക്കാരെ പിഴിയുന്നത്.
ഓരോ കടയിലെയും മാലിന്യത്തിന്റെ തൂക്കമനുസരിച്ച് ഉടമകള്‍ പണം അടക്കണമെന്ന് കാണിച്ച് ഈമാസം 25നാണ് നഗരസഭാ ജീവനം സൊലൂഷന്‍ വ്യാപാരികള്‍ക്ക് നോട്ടീസ് കൈമാറിയത്. മാലിന്യത്തിന്റെ അളവ് തൂക്കി പ്രതിമാസം തുക തിട്ടപ്പെടുത്താന്‍ നേരത്തെ കൗണ്‍സില്‍ പ്രകാരം തീരുമാനിച്ചിരുന്നതാണെന്നും, ഇതുനടപ്പാക്കുന്നതുവരെ ഒരു മിനിമം തുക ഈടാക്കിവരികയാണ് ഇതുവരെ ചെയ്തിരുന്നതെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍, പുതുക്കി നിശ്ചയിച്ച യൂസര്‍ ഫീ നിരക്ക് പ്രകാരം നേരത്തെ മാലിന്യശേഖരണത്തിന് 750 രൂപ ഫീസായി നല്‍കിയിരുന്ന പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിക്കു മുന്‍വശത്തെ 'ഹോട്ടല്‍ സര്‍ഗം' ഈമാസം അടവാക്കേണ്ടിവന്നത് 5760 രൂപയാണ്. നേരത്തെ 2000 രൂപ അടച്ചിരുന്ന നഗരമധ്യത്തിലെ ഗോള്‍ഡന്‍ ബേക്കറിക്ക് തുക 26,000 രൂപയായി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക മാന്ദ്യവും നഗരത്തിലെ ഗതാഗതക്കുരുക്കും മറ്റും കാരണം നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ വ്യാപാരികള്‍ നഗരസഭക്കെതിരേ പ്രതിഷേധ സമര പരിപാടികളുമായി എത്തിയിരിക്കുന്നത്.
വര്‍ധിപ്പിച്ച മാലിന്യ സംസ്‌ക്കരണ ഫീസും വാണിജ്യ സമുച്ചയങ്ങളുടെ നികുതിയും കുറക്കണമെന്നാവശ്യപ്പെട്ട് 30ന് രാവിലെ പത്തിന് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏരിയാ പ്രസിഡന്റ് വി.പി അബ്ബാസ്, സെക്രട്ടറി വി.പി ശശിധരന്‍, ഭാരവാഹികളായ ഇമേജ് ഹുസൈന്‍, ഗള്‍ഫ് ഓണ്‍ സലാം, കെ.പി മുജീബ്, എന്‍. മന്‍സൂര്‍, കെ. മുഹമ്മദ് ഇഖ്ബാല്‍, ദാമു സോഡിയാക് സംസാരിച്ചു.
നേരത്തെയുണ്ടായിരുന്ന തുകയുടെ 25ശതമാനം വരെ വര്‍ധനവ് അനുകൂലിക്കാന്‍ തങ്ങള്‍ തയാറാണെന്നും ഇവര്‍ അറിയിച്ചു.
നേരത്തെ, നഗരസഭയിലെ വര്‍ധിപ്പിച്ച കെട്ടിട നികുതി വര്‍ധനവിനെതിരേ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ വ്യാപാരികള്‍ക്ക് അനുകൂലമായി സ്റ്റേ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നഗരസഭയിലെ വര്‍ധിപ്പിച്ച മാലിന്യ നിര്‍മാര്‍ജന ഫീസിനും വാണിജ്യ സമുച്ചയങ്ങളുടെ നികുതിക്കുമെതിരേ സ്വന്തം പാര്‍ട്ടിയുടെ വ്യാപാരി സംഘടനകള്‍ തന്നെ പ്രക്ഷോഭവുമായെത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago