HOME
DETAILS

ആറളത്ത് കാട്ടാനകളുടെ വിളയാട്ടം; ഭീതിവിതച്ചത് മണിക്കൂറുകളോളം

  
backup
June 12 2017 | 04:06 AM

%e0%b4%86%e0%b4%b1%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3


ഇരിട്ടി: മണിക്കൂറുകളോളം ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനംവകുപ്പ്, പൊലിസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും ആശങ്കയുടെ മുള്‍മുനയില്‍ നി
ര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രത്തില്‍ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നു ഇറങ്ങിയ രണ്ട് കൊമ്പനും ഒരു മോഴയുമടക്കം മൂന്ന് ആനകളാണ് രണ്ട് പഞ്ചായത്തിലെയും ജനങ്ങളെ പത്ത് മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ഇന്നലെ പുലര്‍ച്ചെയോടെ ആറളം സ്‌കൂളിനു സമീപത്തെ കെ.വി കാസിമിന്റെ വീട്ടുമതില്‍ തകര്‍ത്തുകൊണ്ടാണ് കാട്ടാനകള്‍ പുഴയിലേക്കിറങ്ങിയത്. ചാക്കാട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടം ഉള്‍പ്പെടെ അയ്യപ്പന്‍കാവ്, കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ഇതിനിടയില്‍ പൂത
ക്കുണ്ടിലെ വിജയന്റെ വീട്ടുപറമ്പിലെ പ്ലാവില്‍ നിന്നു ചക്കകളും പറിച്ചെടുത്തു തിന്നു. തുടര്‍ന്ന് ആറളം പാലത്തില്‍ കയറിയ ആനകള്‍ പുഴക്കരയിലിറങ്ങി നില്‍പ്പ് തുടങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ വി. രതീശന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍ സ്റ്റേഷനുകളി
ലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിടുവാനുള്ള ശ്രമം ആരംഭിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, പഞ്ചായത്തംഗങ്ങളായ പി.പി മുസ്തഫ, കെ. ഉമേഷ്, കെ.വി റഷീദ്, രവി എന്നിവരും സ്ഥലത്തെത്തി. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും രണ്ടു തവണ ആനകളെ തുരത്തിവിട്ടെങ്കിലും വീണ്ടും കാട്ടാനകള്‍ പുഴയോരത്തേക്കു തന്നെ തിരിച്ചുവന്നു. ഇതിനിടയില്‍ ജനങ്ങള്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തടിച്ചു കൂടി നിന്നതിലെ അപകടം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ മുസ്‌ലിം പള്ളികളിലെ മൈക്കുകളിലൂടെ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നു പുറത്തിറങ്ങാതിരിക്കാന്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. ഒടുവില്‍ വനപാലകര്‍ ഉച്ചക്ക് 12 മണിയോടെ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. എന്നാല്‍ വനപാലകര്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ആനകള്‍ പുഴകടന്നു ആറളം ഭാഗത്തെ ജനവാസ കേന്ദ്രത്തിലേക്കു കയറി. ഇത് ആശങ്ക ഉണര്‍ത്തിയെങ്കിലും വനപാലകരുടെ സമയോചിതമായ ഇടപെടല്‍ മൂലം പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കക്കുവ പുഴകടത്തി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആറളം ഫാമിലേക്കു കയറ്റി വിട്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. രണ്ടാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  36 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago