'സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല, പ്രതികരിക്കൂ വിക്രം' വയറലായി മുംബൈ പൊലിസിന്റെ ട്വീറ്റ്
ഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഐ.എസ.്ആര്‍.ഒ തീവ്രശ്രമം തുടരുന്നതിന് ഇടയില്‍ വൈറലായി നാഗ്പൂര്‍ സിറ്റി പൊലിസിന്റെ ട്വീറ്റ്. 'സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം' എന്നാണ് ട്വീറ്റ്.
എന്നാല്‍ ഇത് നിങ്ങളുടെ പരിധിയില്‍ അല്ലെന്നും ബംഗ്ലൂര്സിറ്റി പൊലീസിന്റെ അധികാര പരിധിയിലാണെന്നാണ്ട്വീറ്റിനുള്ള ചിലരുടെ പ്രതികരണം. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ട്വീറ്റിന് വിക്രം മറുപടി നല്‍കാത്തതെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. പൊലീസുകാരുടെ ഹാസ്യബോധത്തിനും വ്യാപക പ്രശംസയാണ് സമൂഹ മാധ്യമത്തില്‍.
https://twitter.com/NagpurPolice/status/1170966490108981248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1170966490108981248&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fnagpur-city-police-tweet-went-viral-do-you-know-the-reason-pxkr2y
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."