HOME
DETAILS
MAL
ചക്ക സംസ്കരണ പരിശീലനം; വീട്ടമ്മമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി
backup
June 12 2017 | 04:06 AM
നടവയല്‍: ഒയിസ്ക ചാപ്റ്റര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ചക്ക സംസ്കരണ പരിശീലനം വീട്ടമ്മമാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നടവയലിലും പരിസരങ്ങളിലുമുള്ള നിരവധി വീട്ടമ്മമാരാണ് പരിശീലനത്തിനു എത്തിയത്. അച്ചാറുകള്‍, കട്ലറ്റ്, ബിരിയാണി, പായസം, ജാം, ജ്യൂസ് തുടങ്ങി 25ല്‍പരം വിഭവങ്ങള്‍ തയാറാക്കുന്നതിലായിരുന്നു പരിശീലനം. നടവയല്‍ ഹോളിക്രോസ് പള്ളി വികാരി ഫാ.ബെന്നി മുതിരക്കാലായില്‍ ഉദ്ഘാടനം ചെയ്തു. സജി പൂവാറ്റിന്ചിറ, ഷാജു പി. ജയിംസ്, വിന്‍സന്റ് തോമസ്,മേരി ഐമനച്ചിറ സംസാരിച്ചു. ചക്കയുടെ മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണത്തില്‍ മികവുതെളിയിച്ച ജസി ജെയ്മോന്, ആലീസ് ഷാജന് എന്നിവരെ ആദരിച്ചു. കേരള വേഫാം പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ പദ്മിനി ശിവദാസ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."