HOME
DETAILS
MAL
പച്ചക്കറി ലോറികള്‍ക്ക് പിഴ ചുമത്തുന്നു
backup
June 12 2017 | 04:06 AM
ഗൂഡല്ലൂര്‍: കോത്തഗിരിയില്‍ നിന്ന് മേട്ടുപാളയത്തിലേക്കും, കോയമ്പത്തൂരിലേക്കും പച്ചക്കറി കയറ്റിപോകുന്ന ലോറികള്‍ക്ക് പൊലിസ് പിഴ ഈടാക്കുന്നതായി പരാതി. കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വലിയ പ്രയാസമായിരിക്കുകയാണ് ലോറിയുടെ വാടകക്ക് പുറമെ പൊലിസിന്റെ പിഴ ഈടാക്കല്‍ നടപടി. ഇത്തരം പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി തമിഴ്നാട് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 3,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് പിഴ ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."