പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു 2016-17 അധ്യയന വര്‍ഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പതിനൊന്നാം ക്ലാസ് മുതല്‍ പിഎച്ച്.ഡിവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ന്യൂനപക്ഷ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള പദ്ധതി സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിലൂടെയാണ് നടപ്പാക്കുന്നത്. അപേക്ഷകര്‍ താഴെ പറയുന്ന കോഴ്‌സുകളില്‍ ഏതെങ്കിലുമൊന്നില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും തൊട്ടു മുന്‍വര്‍ഷത്തെ ബോര്‍ഡ്, യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തുല്യ ഗ്രേഡും ലഭിച്ചവരുമാകണം.
1. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലുള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി, കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി കോഴ്‌സുകള്‍ പഠിക്കുന്നവര്‍.
2. എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ, ഐ.ടി.സി സെന്ററുകളിലെ ടെക്‌നിക്കല്‍, വൊക്കേഷനല്‍ കോഴ്‌സുകളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നവര്‍.
3. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍വരാത്ത കോഴ്‌സുകള്‍.
അപേക്ഷകരുടെ വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
മറ്റു സ്‌കോളര്‍ഷിപ്പുകളോ സ്‌റ്റൈപന്‍ഡോ കൈപ്പറ്റുന്നവരാകരുത്. അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി കോഡുള്ള ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ്, കമേഴ്‌സ്യല്‍ ബാങ്കുകളില്‍ ഏതെങ്കിലുമൊന്നില്‍ സ്വന്തം പേരില്‍ സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കണം.
ഒരേ കുടുംബത്തിലെ രണ്ടില്‍കൂടുതല്‍ കുട്ടികള്‍ക്ക് ഒരേസമയം ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല. അപേക്ഷകര്‍ക്ക് സ്ഥിരമായ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ആവശ്യമാണ്. വിശദവിവരങ്ങള്‍ക്ക്: www.sc-holarships.gov.in, www.collegiateedu.k-erala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."