HOME
DETAILS

എന്തിന് തന്നെ അറസ്റ്റ് ചെയ്തു? ഉത്തരമില്ലെന്ന് തിഹാറില്‍നിന്ന് പി.ചിദംബരം

  
backup
September 09 2019 | 21:09 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a

 

ന്യൂഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് തനിക്കിപ്പോഴും അറിയില്ലെന്ന് തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ കുറിപ്പ്. ചിദംബരത്തിനു വേണ്ടി അദ്ദേഹത്തെ സന്ദര്‍ശിച്ച കുടുംബമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2007 ല്‍ ഐ.എന്‍.എക്‌സ് മീഡിയക്ക് 305 കോടി വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോഡിലെ ഒരു ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. പകരം അതേ കുറ്റത്തിന് എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ചെയ്ത ശുപാര്‍ശയില്‍ അവസാനമായി ഒപ്പുവച്ചു എന്ന കാരണത്താലാണോ താന്‍ ജയിലില്‍ കിടക്കുന്നതെന്ന് ചിദംബരം ചോദിച്ചു.
ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നല്ലേ ഇക്കാര്യത്തിനായി ശുപാര്‍ശ നല്‍കിയത്, പിന്നെയെങ്ങിനെ അതിന് അംഗീകാരം നല്‍കുക മാത്രം ചെയ്ത താങ്കള്‍ മാത്രമായി അറസ്റ്റിലായത് എന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു.
എനിക്ക് മറുപടിയില്ല. ഒരു ഉദ്യോഗസ്ഥനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവരെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ചിദംബരം പറഞ്ഞു. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ആഗസ്ത് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ ഈ മാസം 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലടച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago