ഖത്തരി തീര്‍ത്ഥാടകരെ ഹറമില്‍ തടഞ്ഞതായി പരാതി
ദോഹ: മക്കയില്‍ തീര്ഥാടനത്തിയ ഖത്തരികള്‍ക്ക് ഹറം മസ്്ജിദില്‍ പ്രവേശനം നിഷേധിച്ചതായി അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.
മസ്്ജിദുല്‍ ഹറമില്‍ ഖത്തരി തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചതായി ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്(എന്‍ എച്ച് ആര് സി) പരാതി ലഭിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ കണ്‍വന്‍ഷനുകള്‍ അനുവദിച്ച മതപരമായ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് എന്‍ എച്ച് ആര് സി മേധാവി അലി ബിന്‍ സമൈക്ക് അല്‍മര്‍റി പറഞ്ഞു.
ഹറമിനകത്തു പ്രവേശിക്കുന്നവരെ സഊദി അധികൃതര്‍ സാധാരണയായി വംശത്തിന്റെയോ വിഭാഗങ്ങളുടെയോ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാറില്ല.
അതേസമയം, തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതായി പ്രഖ്യാപിച്ച സമയത്ത് സഊദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തീര്‍ഥാടകര്‍ക്കും തടസ്സം നേരിടുന്നതായാണ് പുതിയ സംഭവം തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."