മകളുടെ മുന്നില്‍വച്ച് യുവതിയെ വെട്ടിക്കൊന്നു
സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
മറയൂര്‍ (ഇടുക്കി): മകളുടെ മുന്നില്‍വച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മറയൂര്‍ മിഷന് വയല്‍ സ്വദേശി വേദമുത്തുവാണ് ഭാര്യ ശുഭയെ (30) ഒന്‍പത് വയസുള്ള മകള്‍ സെലീനയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വഴക്കിനെ തുടര്‍ന്നാണ് സംഭവം. വെട്ടേറ്റ ശുഭ വീടിന് പുറത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ കോളനി നിവാസികള്‍ ഭയപ്പെട്ട് മാറിനിന്നു. വേദമുത്തുതന്നെയാണ് വക്കീല്‍ മുഖേന മറയൂര്‍ പൊലിസില്‍ വിവരമറിയിച്ചത്. പൊലിസ് എത്തിയപ്പോള്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
വേദമുത്തു ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിയപ്പോള്‍ ശുഭ ആരോടോ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഇതേചൊല്ലി ഇവര്‍ വഴക്കിട്ടു. തുടര്‍ന്ന് കോവില്‍ക്കടവിലെത്തി മദ്യപിച്ച ശേഷം തിരിച്ചെത്തിയ ഇയാള്‍ വാക്കത്തിയെടുത്ത് കഴുത്തില്‍വച്ച് ശുഭയെ ചോദ്യം ചെയ്തു. മറുപടി പറയാതിരുന്നതിനെ തുടര്‍ന്ന് വെട്ടിയെന്നാണ് വേദമുത്തു പറയുന്നത്.
വെട്ടേറ്റ് വീണുകിടന്ന ശുഭയെ പൊലിസ് മറയൂരിലെയും പിന്നീട് ഉദുമലപേട്ടയിലെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊലിസ് തമിഴ്നാട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പൊസ്റ്റ്മോര്‍ട്ടത്തിനായി ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയെ ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."