പൊലിസിന്റെ ലാത്തി പ്രയോഗത്തില്‍ ചൂട് വിട്ടുമാറാതെ അഴീക്കോട് കടപ്പുറം
കൊടുങ്ങല്ലൂര്‍: പൊലിസിന്റെ ലാത്തി പ്രയോഗത്തിന്റെ ചൂട് വിട്ടുമാറാതെ അഴീക്കോട് കടപ്പുറം. ചൊവ്വാഴ്ച രാത്രിയില്‍ നാട്ടുകാരില്‍ ചിലര്‍ തമ്മിലുണ്ടായ വാക്കുകതര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തിയതാണ് പൊലിസിന്റെ ലാത്തി വീശലില്‍ കലാശിച്ചത്.
സംഘര്‍ഷാവസ്ഥ ഒഴിവാക്കുവാനെത്തിയ പൊലിസ് നാട്ടുകാരെ തല്ലിചതക്കുകയായിരുന്നു. ലാത്തിയടിയേറ്റ് കയ്യൊടിഞ്ഞ പടന്നരായം മരക്കാര്‍ വീട്ടിര്‍ റിയാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി പേര്‍ക്ക് പൊലിസിന്റെ അടിയേറ്റിട്ടുണ്ടെങ്കിലും കേസ് ഭയന്ന് ആശുപത്രിയില്‍ പോകാന്‍ തയ്യാറായിട്ടില്ല. കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് നൂറിലധികം വരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് നേരെ ലാത്തി വീശിയത്. കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിച്ച പൊലിസ് അക്ഷരാര്‍ഥത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി നാട്ടുകാര്‍ പറയുന്നു. ക്രമസമാധാനം പാലിക്കാനെത്തിയ പൊലിസ് നാട്ടുകാരുടെ സമാധാനം കെടുത്തിയാണ് മടങ്ങിയത്.
അഴീക്കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന പരാതിയെ ചൊല്ലി നാട്ടുകാരില്‍ ചിലര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥക്കിടയാക്കിയത്.
സംഭവമറിഞ്ഞെത്തിയ പൊലിസ് ജനക്കൂട്ടത്തിന് നേരെ ലാത്തി വീശുകയായിരുന്നു. എന്നാല്‍ ജനക്കൂട്ടം പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് ലാത്തി വീശാന്‍ നിര്‍ബന്ധിതരായെന്നാണ് പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."