ഉപരാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: 'അനുയാത്ര' പദ്ധതിയുടെ നിര്വഹണോദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്പ്. വൈകിട്ട് 3.45 ന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനമിറങ്ങിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ.പ്രശാന്ത്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, കലക്ടര്‍ എസ്. വെങ്കിടേസപതി, കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി. ടാഗോര്‍ തിയറ്ററില്‍ ചടങ്ങില്‍ പങ്കെടുത്തശേഷം 5.40 ഓടെ ഉപരാഷ്ട്രപതി ദല്‍ഹിയിലേക്ക് മടങ്ങി. വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിക്ക് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. മന്ത്രി കെ.കെ. ശൈലജ, മേയര്‍ വി.കെ. പ്രശാന്ത്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."