തിരൂര്‍ ഫാത്തിമമാത സ്കൂളിലെ അധ്യാപക സമരത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം
തിരൂര്‍: മതിയായ യോഗ്യതയില്ലെന്നാരോപിച്ച് ഒന്‍പത് അധ്യാപകരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു വിന്റെ നേത്യത്വത്തില്‍ തുടങ്ങിയ അനിശ്ചിത കാല സമരം ശക്തമായി.
രക്ഷിതാക്കളുടെ ആവശ്യങ്ങളോട് മാനേജേമെന്റ് അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രക്ഷിതാക്കളുടെ കൂട്ടായ്മയും ഡി.വൈ.എഫ്.ഐയും സമര രംഗത്തുള്ള അധ്യാപകരും സമരം ശക്തമാക്കി. സമരം നീണ്ടുപോകുന്നത് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ അടക്കം സാരമായി ബാധിക്കുമെന്നതിനാല്‍ പ്രശ്നം പരിഹരിക്കാന്‍ സമരസമിതി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ സമര സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്നലെ രക്ഷിതാക്കള്‍ മാനേജേമെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ മാനേജ്മെന്റ് രക്ഷിതാക്കളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകര്‍ക്ക് അനുകൂലമായി ഇന്നലെ സമരരംഗത്തെത്തുകയായിരുന്നു. ഇവര്‍ക്ക് ഐകൃദാര്ഢ്യമറിയിച്ച് ഡി.വൈ.എഫ്.ഐയും ഫാത്തിമ മാത സ്കൂളിലേക്ക് സമരവുമായി എത്തുകയായിരുന്നു. പ്രശ്നം കൂടുതല്‍ വഷളായതോടെ വരും ദിവസങ്ങളിലും സ്കൂളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ താറുമാറാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."