HOME
DETAILS
MAL
അഖിലേന്ത്യാ പോസ്റ്റല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കം
backup
October 28 2018 | 21:10 PM
കോഴിക്കോട്: രണ്ടാമത് അഖിലേന്ത്യാ പോസ്റ്റല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കോഴിക്കോട്ട് തുടക്കം. നവംബര്‍ വരെയാണ് മെഡിക്കല്‍ കോളജിലെ ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടക്കുക. കേരളം, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ എട്ട് തപാല്‍ സര്‍ക്കിളുകളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
ഇന്ന് വൈകിട്ട് മൂന്നിന് സ്റ്റേഡിയത്തില്‍ പോസ്റ്റല്‍ സര്‍വിസസ് ബാര്‍ഡ് മെമ്പര്‍ (ടെക്നോളജി)സലീം ഹഖ് ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത് അധ്യക്ഷയാകും. പ്രമുഖ ഫുട്ബോള്‍ താരം ഐ.എം വിജയന് മുഖ്യാതിഥിയാകും. 'ഒളിംപ്യന്‍ ടി. അബ്ദുറഹിമാന്' എന്ന സ്പെഷല്‍ കവറും ചടങ്ങില്‍ പുറത്തിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."