HOME
DETAILS

പൊലിസും ബാലാവകാശ കമ്മിഷനും കേസെടുത്തു

  
backup
September 10 2019 | 18:09 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7

 

 

തൊടുപുഴ: കൈക്കുഞ്ഞ് ജീപ്പില്‍നിന്നു തെറിച്ചു വീണ് വനപാതയില്‍ അകപ്പെട്ട സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ പൊലിസ് കേസ്. കുട്ടിയുടെ സംരക്ഷണച്ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 308 പ്രകാരം മൂന്നാര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും മാതാപിതാക്കള്‍ക്കെതിരേ സ്വമേധയാ കേസെടുത്തു. നിലവില്‍ അമ്മയ്‌ക്കെതിരേയാണ് കേസെങ്കിലും അച്ഛനെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി പൊലിസ് അറിയിച്ചു. അതേസമയം കേസില്‍ ഉടന്‍ അറസ്റ്റ് പോലുള്ള നടപടിയുണ്ടാകില്ലെന്നാണ് സൂചന. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും നടപടിയുണ്ടാവുകയെന്ന് മൂന്നാര്‍ എസ്.ഐ കെ.എം സന്തോഷ് പറഞ്ഞു.
ഞായറാഴ്ച രാത്രി 10 മണിയോടെ രാജമല അഞ്ചാംമൈല്‍ ചെക്ക് പോസ്റ്റിന് സമീപമാണ് അത്ഭുത സംഭവങ്ങള്‍ അരങ്ങേറിയത്. കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്-സത്യഭാമ ദമ്പതികളുടെ മകള്‍ ഒരുവയസുകാരി രോഹിതയാണ് ജീപ്പിലുണ്ടായിരുന്ന മാതാവിന്റെ മടിയില്‍നിന്ന് ചെക്ക്‌പോസ്റ്റിന് സമീപത്തെ റോഡില്‍ വീണത്. പഴനി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം ഇതറിയാതെ യാത്ര തുടര്‍ന്നു. 50 കിലോ മീറ്ററോളം സഞ്ചരിച്ച് വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ കാണാതായത് അറിയുന്നത്. ചെക്ക് പോസ്റ്റിന് സമീപത്തെ വളവ് തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ കൈയില്‍നിന്ന് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഈ സമയത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് സെക്യൂരിറ്റി ജീവനക്കാര്‍ കരച്ചില്‍ കേള്‍ക്കുകയും സി.സി.ടി.വി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞ് മറുവശത്തേക്ക് എത്തുന്നത് കാണുകയും ചെയ്ത് ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു.
ഇവിടെ ഉണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.പി ശിവദാസ്, ബീറ്റ് ഓഫിസര്‍ എം. ജിതേന്ദ്രനാഥ്, വാച്ചര്‍ വിശ്വനാഥന്‍ കൈലേഷ് എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. പിന്നീട് പൊലിസെത്തി മൂന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ വെള്ളത്തൂവല്‍ പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു. പിന്നീട് ഇവര്‍ മൂന്നാറിലെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago