താമസമെന്തേ തുറക്കാന്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള പുതിയ താമസമുറി തുറന്നു കൊടുക്കാന്‍ താമസം. രണ്ടുമാസം മുമ്പ് വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കെട്ടിടത്തിലേക്കുള്ള ഫര്‍ണിച്ചറുകള്‍ എത്താത്തതാണ് തുറന്നുകൊടുക്കാന്‍ വൈകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന് സമഗ്ര വികസനത്തിന്റ ഭാഗമായാണ് രണ്ടുവര്‍ഷം മുമ്പ് താമസമുറിക്കായി നിര്‍മാണമാരംഭിച്ചത്.
30 ലക്ഷത്തോളം രൂപ ചിലവിട്ടാണ് യാത്രക്കാര്‍ക്കായി ഒന്‍പത് മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന താമസമുറികള്‍ അടച്ചിട്ട് മറ്റു ഓഫിസുകള്‍ക്കായി വിട്ടുനല്‍കിയിരുന്നു. പാലക്കാട് ഡിവിഷന് അധികൃതരുടെ അനാസ്ഥയാണ് മുറി തുറന്നുകൊടുക്കാതിരിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
റെയില്‍വേ സ്റ്റേഷനില്‍ രാത്രികാലങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ അധികവും പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുലരും വരെ കഴിച്ചുകൂട്ടുന്നത്. രണ്ടുകോടിയുടെ സബ്വേ നിര്‍മാണവും എസ്കലേറ്റര്‍ ലിഫ്റ്റ് എന്നിവയുടെ പ്രവൃത്തികളും സ്റ്റേഷനില്‍ നിലച്ചിരിക്കുകയാണ്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം പുരോഗമിക്കുന്ന വനിതകള്‍ക്കായുളള ഡോര്‍മെറ്ററിയും പുതിയ കെട്ടിടത്തിലെ പുരുഷന്മാര്ക്കായുളള ഡോര്‍മെറ്ററിയും രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും വാക്കുകളില്‍ മാത്രമായി ഒതുങ്ങിയ അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."