HOME
DETAILS
MAL
വിദ്യാര്‍ഥികളെ മര്‍ദിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി
backup
August 03 2016 | 20:08 PM
ചക്കരക്കല്‍: ഏച്ചൂരില്‍ വിദ്യാര്‍ഥികളെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ തലശ്ശേരി സി.ജെ.എം കോടതിയില്‍ കീഴടങ്ങി. വാണിയംചാലിലെ അഖില്‍ (21), വിജില്‍(22), ആദര്‍ശ്(20) എന്നിവരാണ് കീഴടങ്ങിയത്. കഴിഞ്ഞ മാസം 22ന് നളന്ദ കോളജിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി സംസാരിച്ചവര്‍ക്കെതിരേ പ്രതികരിച്ച വിദ്യാര്‍ഥികളെയും അക്രമം തടയാന്‍ എത്തിയ ഓട്ടോ ഡ്രൈവറേയും മര്‍ദിച്ചതായാണ് പരാതി. വിദ്യാര്‍ഥിയായ ഗുപ്തദാസ്, ഓട്ടോഡ്രൈവര്‍ സുജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."