HOME
DETAILS

സഊദിയില്‍ 35 വയസ്സ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ വിലക്കുണ്ടോ? സത്യം ഇതാണ്

  
backup
September 12 2019 | 07:09 AM

35-years-old-no-job-in-saudi-what-is-reality12

 


ജിദ്ദ: സഊദിയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതില്‍ നിന്ന് 35 വയസ്സ് കഴിഞ്ഞവര്‍ക്ക് സഊദിയില്‍ തൊഴില്‍ വിലക്കുണ്ടെന്നത് വ്യാജ പ്രചാരണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഇത് സംബന്ധമായി സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതാണ് അധികൃതര്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. വാര്‍ത്ത പ്രചരിച്ചതോടെ സ്വദേശികളില്‍ വലിയ രീതിയില്‍ ആശങ്ക ഉണ്ടായിരുന്നു.

പൊതുമേഖലയില്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും നിയമനം നല്‍കുന്നതില്‍ നിന്നും 35 പിന്നിട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയവും വ്യക്തമാക്കി. പുതുതായി നിയമിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നതിന് സ്ഥാപനങ്ങളെ അനുവദിക്കുന്ന നിയമ വകുപ്പ് രാജ്യത്തില്ലെന്ന് ദേശീയ മനുഷ്യാവകാശ സംഘടന പറഞ്ഞു. ചില സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി വെക്കുന്നതായി ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ചില സ്ഥാപനങ്ങളും വകുപ്പുകളും ഉദ്യോഗാര്‍ഥികളുടെ കൂടിയ പ്രായപരിധി മുപ്പതു വയസ്സായും മറ്റു ചില സ്ഥാപനങ്ങള്‍ മുപ്പത്തഞ്ചു വയസ്സായുമാണ് തൊഴില്‍ പരസ്യങ്ങളില്‍ നിശ്ചയിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് നിയമ പിന്‍ബലമില്ലെന്നും ചില സ്ഥാപനങ്ങള്‍ സ്വന്തം തീരുമാന പ്രകാരമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത പ്രായപരിധി വ്യവസ്ഥ ബാധകമാക്കുന്നതെന്നും ദേശീയ മനുഷ്യാവകാശ സംഘടന പ്രസിഡന്റ് ഡോ. മുഫ്‌ലിഹ് അല്‍ഖഹ്താനി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കു വെക്കുന്നതും ചൂഷണം ചെയ്യുന്നതും വിലക്കുന്നതിന് ലക്ഷ്യമിട്ട് ജോലിയില്‍ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി നിയമം നിര്‍ണയിക്കുന്നുണ്ട്. ചില സ്ഥാപനങ്ങള്‍ ചില തൊഴിലുകളില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത പ്രായപരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വന്തം അധികാരം ഉപയോഗപ്പെടുത്തിയാണ് സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പൊതുവ്യവസ്ഥയായി ഇത് മാറാന്‍ പാടില്ല. കാരണം പതിനെട്ടു തികഞ്ഞ് വിരമിക്കല്‍ പ്രായം വരെ ജോലി ചെയ്യുന്നതിനുള്ള ആളുകളുടെ അവകാശത്തിന് ഇത് പ്രതിബന്ധമായി മാറുമെന്നും ഡോ. മുഫ്‌ലിഹ് അല്‍ഖഹ്താനി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago