ഭീമാകൊറേഗാവ്: ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: ഭീമാകൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസന്വേഷണം വൈകിപ്പിക്കുന്നത് തടഞ്ഞ ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു.
വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരാണ് അറസ്റ്റിലായിരുന്നത്. അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും വേഗത്തിലാക്കണമെന്നും കൂടുതല്‍ സമയം നല്‍കാനാവില്ലെന്നുള്ള 24ലെ ഹൈക്കോടതി ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം അനുവദിച്ചുള്ള വിചാരണകോടതിയുടെ നടപടി റദ്ദാക്കിയാണ് ബോംബൈ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കേസില്‍ ഗൗതം നവ്ലാഖയെ മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യംചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി നവ്ലാഖയ്ക്ക് നോട്ടിസയച്ചു. ഭീമാകൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം ആഗസ്റ്റ് 28നാണ് അഞ്ചുപേരും അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."