വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി
പേരാമ്പ്ര: കേരളത്തിന്റെ സര്‍വോന്മുഖ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് യഥേഷ്ടം ചിലവഴിക്കാനും കണ്ടെത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്ത എല്ലാവര്‍ക്കും വീടെന്ന സ്വപ്നം ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കും.
സ്ഥലം വാങ്ങി വീടുവെക്കാനും സര്‍ക്കാര്‍ സഹായം ലഭിക്കും. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ മൂന്നര ലക്ഷം രൂപയാണ് നല്‍കുക. സ്ഥല സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് സംവിധാനം ഏര്‍പ്പെടുത്തി സൗകര്യപ്രദമായ താമസ സൗകര്യം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. വികസന രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കുന്നതിനാണ് വിവിധ മിഷനുകള്‍ക്ക് രൂപം നല്‍കിയത്.
ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിലൂടെ നമുക്കാവശ്യമായ മരുന്നുകള്‍ നമ്മുടെ ഉല്‍പ്പാദന ഫാക്ടറിയില്‍ തന്നെ ഉണ്ടാക്കാനുളള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നൂതന രീതികളിലൂടെ മെച്ചപ്പെടുത്താന്‍ പദ്ധതികളാവിഷ്‌ക്കരിച്ചതോടെ പൊതു വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ ക്രമാതീതമായ വളര്‍ച്ചയുണ്ടായി.
ഒന്നര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ ഇക്കുറി ചേര്‍ന്നത്.അറുപത് വയസ് കഴിഞ്ഞ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കും.സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പി.ഡബ്ല്യു.ഡി എക്‌സി.എന്‍ജിനിയര്‍ ഗിരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കല്‍, വി.എം മനോജ്, സുബൈദ ചെറുവറ്റ, സി.എം ബാബു, മുന്‍ എംഎല്‍.എമാരായ കെ. കുഞ്ഞമ്മദ്, എ.കെ പത്മനാഭന്‍ ,എന്‍.കെ രാധ, കെ.ടി ബാലകൃഷ്ണന്‍, എം.കെ അമ്മദ്, ജിതേഷ് കെ.യു, എം. കുഞ്ഞമ്മദ്, കെ.കെ ഹനീഫ, എം.കെ നളിനി, അഡ്വ. കെ.കെ രാജന്‍, എസ്.കെ അസൈനാര്‍, കെ. മധു കൃഷണന്‍, ടി.സി കുഞ്ഞമ്മദ്, എം.കെ ചെക്കോട്ടി, പി.എം പ്രകാശന്‍, ആര്‍.കെ മുനീര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സെക്രട്ടറി കെ.എം രാധാ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."